Breaking...

9/recent/ticker-posts

Header Ads Widget

റവ. ഫാ. ഗ്രിഗരി കൂട്ടുമേലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം



പട്ടിത്താനം  സെന്റ് ബോണിഫസ് ഫോറോനാ പള്ളി വികാരി റവ. ഫാ. ഗ്രിഗരി കൂട്ടുമേലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി. വികാരി ജനറാള്‍  റവ.   മോണ്‍സിഞ്ഞോര്‍ ജസ്റ്റിന്‍ മഠത്തില്‍ പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ദ കുര്‍ബാനയില്‍ 20 വൈദികര്‍ സഹകാര്‍മികരായിരുന്നു. നാഗമ്പടം സെന്റ് ആന്റണിസ് തീര്‍ത്ഥാടന കേന്ദ്ര റെക്ടര്‍ റവ. . മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍  വചന സന്ദേശം നല്കി. വിജയപുരം രൂപതാ മെത്രാന്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെചേരിയില്‍ സമാപന ആശിര്‍വാദം നടത്തി.  തുടര്‍ന്ന് നടന്ന പൊതുസമ്മേളനം തോമസ് ചാഴികാട് എംപി ഉദ്ഘാടനം ചെയ്തു. തിരുവല്ല ഫോറോനാ വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു.  കടുത്തുരുത്തി  എംഎല്‍എ മോന്‍സ് ജോസഫ്  മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍  ഡോ.സിറിയക് തോമസ് പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സന്ദേശം നല്‍കി. ഫാ.ഗ്രിഗറി കൂട്ടുമ്മേലിനെ പൊന്നാട അണിയിച്ചതിനൊപ്പം ഇടവകയുടെ ഉപഹാരവും സമര്‍പ്പിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്, മഹാരാജാസ് കോളേജ് മലയാള വിഭാഗം മുന്‍ മേധാവി എസ് ജോസഫ്, ഉഴവൂര്‍  ബ്ലോക്ക് പഞ്ചായത്ത് അംഗം  സിന്‍സി മാത്യു, കാണക്കാരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ത്രേസ്യാമ്മ   സെബാസ്റ്റ്യന്‍, വിന്‍സെന്റ് മാനാംതടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കലാവിരുന്നും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.




Post a Comment

0 Comments