കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാേഘാഷങ്ങള്‍ക്ക് ഡിസംബര്‍ 18-ന് കൊടിയേറും. 27-ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. 18-ന് രാവിലെ ഒന്‍പതിനും 10-നും മധ്യേ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി സന്തോഷ് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടക്കുന്നത്. തുടര്‍ന്നു 10-ന് കലാവേദിയില്‍ മനു പിള്ളയും എസ്. ഗായത്രിയും ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തും. രാത്രി ഏഴിന് മോഹിനിയാട്ടം, എട്ടിന് നൃത്തനൃത്യങ്ങള്‍, എന്നിവ നടക്കും. 24-ന് വൈകീട്ട്, 6.30-ന് ഋഷഭവാഹന എഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് കഥകളി, എന്നിവ നടക്കും. 25-ന് രാത്രി ഏഴിനു തിരുവാതിര, 9.30-ന് വലിയ വിളക്ക്, 26-ന് വൈകീട്ട് 4.30-ന് പകല്‍പ്പൂരം, 9.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവയും നടക്കും. 27-ന് തിരുവാറാട്ട് നടക്കും. രാവിലെ 8.30-ന് മെഗാ ഭക്തിഗാനമേള, വൈകീട്ട് അഞ്ചിന് കൊടിയിറക്ക്, 5.30-ന് ആറാട്ട് പുറപ്പാട്, രാത്രി ഒന്‍പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. എന്നിവയാണ് പ്രധാനചടങ്ങുകള്‍ ഉത്സവ ദിവസങ്ങളില്‍ പ്രസാദ ഊട്ടും ക്രമീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായജീവപ്രകാശ് ശ്രീ ഗീതം, ജയന്‍ ബി കുരീക്കല്‍, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, സി. കെ ശശി, മോഹന്‍ദാസ് കൈമള്‍, മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments