കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവo 27ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി എട്ടാം ഉത്സവ ദിനത്തില്‍ ആയാംകുടി വാസുദേവന്‍ നമ്പൂതിരി സംഗീത സദസ്സ് അവതരിപ്പിച്ചു. വൈകീട്ട് അഞ്ചിന് പാഠകം, 6.30-ന് ഋഷഭവാഹന എഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് കഥകളി, 25-ന് രാത്രി ഏഴിനു തിരുവാതിര, 9.30-ന് വലിയ വിളക്ക്, 26-ന് വൈകീട്ട് 4.30-ന് പകല്‍പ്പൂരം, 9.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 27-ന് രാവിലെ 8.30-ന് മെഗാ ഭക്തിഗാനമേള, വൈകീട്ട് അഞ്ചിന് കൊടിയിറക്ക്, 5.30-ന് ആറാട്ട് പുറപ്പാട്, രാത്രി ഒന്‍പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. കൊടിയേറ്റ് ദിനം മുതല്‍ ആറാട്ട് ദിവസം വരെ എല്ലാ ഉത്സവ ദിനങ്ങളിലും പ്രസാദ ഊട്ടും ക്രമീകരിച്ചിട്ടുണ്ട്.


.webp)


0 Comments