മുത്തോലി പന്തത്തല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു. വെള്ളിയേപ്പള്ളി പന്തത്തല മേഖലയില്‍ ചാരിറ്റിക്കും, കൂട്ടായ്മയ്ക്കും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന 'തണല്‍' വിപുലീകരണത്തിന്റെ ഭാഗമായി മുത്തോലി പഞ്ചായ്തതിലെ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് സൗജന്യമായി ജീവന്‍ രക്ഷാ മരുന്നുകള്‍ നല്കുന്നതിന് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജിമ്മി പുലിക്കുന്നേല്‍ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയക്കല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റും ചാരിറ്റി കോര്‍ഡിനേറ്ററുമായ അഡ്വ.ജോമി സി.ജെ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എമ്മാനുവല്‍ സി പനക്കല്‍, കണ്‍വീനര്‍ ജോര്‍ജ് കൊറ്റനാല്‍, സെക്രട്ടറി ജോളി പനക്കല്‍കരയക്കാട്ട്, ട്രഷറര്‍ റോയി ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.


.webp)


0 Comments