കിടങ്ങൂര്‍ എന്‍എസ്എസ് വനിതാസമാജം അംഗങ്ങളുടെ നേതൃത്വത്തില്‍ തിരുവാതിരകളി സംഘടിപ്പിച്ചു. കിടങ്ങൂര്‍ സൗത്ത് 140-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഭാഗമായുള്ള വനിതാസമാജം പ്രവര്‍ത്തകരാണ് കരയോഗം ഹാളില്‍ തിരുവാതിരകളി അവതരണം നടത്തിയത്. നാളുകളായി നടത്തിയ പരിശീലനത്തിനൊടുവിലാണ് 60 ഓളം വനിതകള്‍ തിരുവാതിരപ്പാട്ടിനൊപ്പം ചുവടുവച്ചത്. എല്ലാവരും ഒത്തുചേര്‍ന്ന് തിരുവാതിരകളിയില്‍ പങ്കുചേരണമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് പൂര്‍ത്തീകരിച്ചതെന്ന് വനിതാസമാജം പ്രസിഡന്റ് ദീപ സുരേഷ് , സെക്രട്ടറി അശോക ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. വനിതാസമാജം അംഗമായ ജ്യോതിയായിരുന്നു പരിശീലക. തിരുവാതിരകളിയ്ക്ക് ശേഷം എല്ലാവരും ചേര്‍ന്ന് തിരുവാതിരപുഴുക്കും തയാറാക്കി.





0 Comments