Breaking...

9/recent/ticker-posts

Header Ads Widget

ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പും സെലക്ഷന്‍ ട്രയല്‍സും



സംസ്ഥാന ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പും സെലക്ഷന്‍ ട്രയല്‍സും കിടങ്ങൂര്‍ NSS ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. രാവിലെ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അശോക് കുമാര്‍ പൂതമന ഉദ്ഘാടനം നിര്‍വ്വഹിച്ചു. HM  ബിജുകുമാര്‍ R , കായികാദ്ധ്യാപകന്‍  ബിജു ദിവാകരന്‍, സ്റ്റാഫ് സെക്രട്ടറി  ഗിരിജ കുമാരി , അസോസിയേഷന്‍ ഭാരവാഹികളായ  വിഷ്ണു , ശ്രീഹരി പി.പി., തുടങ്ങിയവര്‍ സംസാരിച്ചു.   അശോക് കുമാര്‍ പൂതമന സമ്മാനദാനം നിര്‍വ്വഹിച്ചു.. പ്രിന്‍സിപ്പാള്‍  സിന്ധു മോള്‍ എം.പി, സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി ശിവശങ്കരന്‍ , ട്രഷറര്‍ വിജീഷ്,  വിഷ്ണു എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും  സബ്ബ്ജൂനിയര്‍ ആണ്‍, പെണ്‍വിഭാഗങ്ങളിലും കിടങ്ങൂര്‍ NSS സ്‌കൂള്‍ ടീം ചാമ്പ്യന്‍മാരായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുമരകം SKMHSSജേതാക്കളായി.




Post a Comment

0 Comments