Breaking...

9/recent/ticker-posts

Header Ads Widget

ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും നിശ്ചയിച്ചു.



പാലായില്‍ ചൊവ്വാഴ്ച നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും നിശ്ചയിച്ചു. നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ ബൈപ്പാസുകളിലൂടെയാണ് ഗതാഗതം വഴിതിരിച്ചുവിടുക.  വിവിധ പഞ്ചായത്തുകളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ നിശ്ചിത സ്ഥലത്ത് ആളെ ഇറക്കി പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന ഭാഗങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. കിഴതടിയൂര്‍ ബൈപ്പാസ്, കെഎം മാണി ബൈപ്പാസ്, കടപ്പാട്ടൂര്‍ ബൈപ്പാസുകളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടും. ബൈപ്പാസിലെ സൗകര്യപ്രദമായ ഇടങ്ങളില്‍ പാര്‍ക്കിംഗും അനുവദിക്കും. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാലാ ഡിവൈഎസ്പി എജെ തോമസ് ട്രാഫിക്, പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ വിശദീകരിച്ചു.




Post a Comment

0 Comments