റബര്‍ കര്‍ഷകരെയും പാലായുടെ വികസനത്തെയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സ്ഥലം എം.പി.യെ താക്കിത് ചെയ്ത സഹചര്യത്തില്‍ ചാഴിക്കാടന്‍ അഭിമാനം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്തിനാണ് ജനസദസ് സംഘടിപ്പിക്കപ്പെട്ടത് എന്ന് ജോസ് കെ മാണിയും കൂട്ടരും മനസിലാക്കിയ ശേഷം പാലക്കരോട് വിശദികരിക്കാന്‍ തയാറാകണമെന്നും ,ഇത്തരം ഒരു സാഹചര്യം യുഡിഎഫില്‍ നിന്നുണ്ടായാല്‍ രാജി ഭീഷണി മുഴക്കുമായിരുന്ന ജോസ് കെ മാണി വിഭാഗം ഇപ്പോള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം എന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എന്‍ സുരേഷ് ,മോളി പീറ്റര്‍, കേരളാ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി, തോമസ് ആര്‍ വി ജോസ്, ജോഷി വട്ടക്കുന്നേല്‍ തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടു.





0 Comments