ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി. ക്രിസ്മസ് ദിനത്തിലും പിറ്റേന്നുമായാണ് ഉഴവൂര്‍ പള്ളിയിലെ തിരുനാളാഘോഷം നടക്കുന്നത്. തിങ്കളാഴ്ച വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. ടൗണ്‍ കുരിശുപള്ളിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണവും നടന്നു. പ്രധാന തിരുനാള്‍ ദിനമായ ബുധനാഴ്ച രാവിലെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബ്ബാന നടന്നു. തിരുനാള്‍ റാസയ്ക്ക് ഫാദര്‍ ഗ്രേയ്‌സണ്‍ വേങ്ങക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന ആഘോഷമായ തിരുനാള്‍ പ്രഭക്ഷിണവും നടന്നു. വികാരി ഫാദര്‍ തോമസ് ആനിമൂട്ടിലും, വൈദിക ശ്രേഷ്ഠരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലോകമെമ്പാടുമുള്ള ഉഴവൂര്‍ പള്ളി ഇടവകയിലെ അംഗങ്ങള്‍ ക്രിസ്മസ് ആഘോഷത്തിനൊപ്പം തിരുനാളാ ഘോഷങ്ങളിലും പങ്കെടുക്കാനെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഒത്തുചേരലിനുള്ള വേദി കൂടിയായി മാറുകയായിരുന്നു ഉഴവൂര്‍ പള്ളി തിരുനാള്‍.





0 Comments