വെമ്പള്ളി ദേവി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലി ഘോഷയാത്രകള്‍ ഭക്തിനിര്‍ഭരമായി. നാരകത്തും പടി ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്കു നടന്ന ഘോഷയാത്രയ്ക്ക് ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളും തെയ്യവും കോല്‍ക്കളിയും മിഴിവേകി. വെമ്പള്ളി upസ്‌കൂളിനു സമീപം 10001 വിളക്കുകളുമായി തീര്‍ത്ഥനിലാവ് ദീപക്കാഴ്ചയും നടന്നു. മണ്ഡല മഹോത്സവത്തിന്റെ 39ാം ദിനത്തില്‍ കടപ്പൂര് മൂര്യമംഗലത്ത് ഇല്ലത്തെയ്ക്ക് എഴുന്നളിപ്പും താലപ്പൊലി ഘോഷയാത്രയും നടന്നു. 41-ാം ദിവസമായ ബുധനാഴ്ച മണ്ഡല മഹോത്സവ സമാപനത്തോടനുബന്ധിച്ച് വൈകീട്ട് മഹാഗുരുതിയും നടക്കും.





0 Comments