Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ സംഗമം നടത്തി



ശബരിമലയില്‍  അയ്യപ്പഭക്തര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദുപരിഷത്ത് - ബജരംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു പ്രതിഷേധ സംഗമം. അധികൃതര്‍ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സംഗമം വിശ്വഹിന്ദുപരിഷത്ത് കോട്ടയം വിഭാഗ് സെക്രട്ടറി കെ. മുരളീധരന്‍ കര്‍ത്താ  ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭാ  കൗണ്‍സിലര്‍  ഉഷാ സുരേഷ്, ഉണ്ണികൃഷ്ണന്‍.കെ. ആര്‍, മോഹനചന്ദ്രന്‍ നായര്‍ സി, ബജരംഗ്ദള്‍ ജില്ലാ സംയോജകന്‍ പി.കെ. രതീഷ് കുമാര്‍, ഗിരീഷ് കുമാര്‍ കെ എസ്,  ജയകുമാര്‍ ജെ, ശ്രീകാന്ത് ആര്‍. , പ്രസാദ് ചന്ദ്രന്‍ നായര്‍,   സി. ദുര്‍ഗ്ഗാവാഹിനി , ജില്ലാ സംയോജിക അനാമിക പി കെ, മാതൃശക്തി സംയോജിക  സതി പി എം, സുകുമാരന്‍ കെ കെ,   രാധാകൃഷ്ണ കൈമള്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments