വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ നേതൃത്വ |ത്തില്‍ കുടുംബ സംഗമം നടത്തി. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു.ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ.സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു.തിരുകൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണി കുളപ്പുറം,ബോര്‍ഡ് മെമ്പര്‍ ജോര്‍ജ് വലിയപറമ്പില്‍,കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക അവാര്‍ഡ് നേടിയ ബെന്നിച്ചന്‍ വെള്ളിയേപ്പള്ളി എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.ബെന്നി മൈലാടൂര്‍, ഉണ്ണി കുളപ്പുറം, അഡ്വ. അഭിജിത് ,ജോര്‍ജ് വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments