കോട്ടയം എസ്എച്ച് മൗണ്ടില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മറിയപള്ളി, ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ എം, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ജില്ലാ വൈസ് പ്രസിഡന് അനൂപ് അബൂബക്കര്‍ , ജില്ലാ ജനറര്‍ സെക്രട്ടറി യഥു സി നായര്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ റാഷ് മോന്‍ ഒറ്റാത്തില്‍, വിഷ്ണു ചെമ്മുണ്ടവള്ളി, ജിജി മൂലംകുളം, തുടങ്ങിയവരാണ് കരിങ്കൊടി വീശിയത്. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം ഇവര്‍ക്ക് നേരെ ലാത്തി വീശി. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി.





0 Comments