പാലായിലെ നവകേരള സദസിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമലയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പാലാ വെള്ളാപ്പാട് നിന്നും ആരംഭിച്ച മാര്‍ച്ച് സെന്റ് തോമസ് സ്‌കൂളിന് സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമറിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം നടത്തി. മാര്‍ച്ച് ബിനീഷ് ചൂണ്ടച്ചേരി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല ജില്ലാ ജനറല്‍ സെക്രട്ടറി രോഹന്‍ T S, ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍, ജില്ലാ ട്രഷറര്‍ മണിക്കൂട്ടന്‍ തെക്കനാല്‍, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് ആര്‍ നായര്‍ , ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വിവിധ മണ്ഡലം പ്രസിഡന്റുമാരായ അഭിഷേക് R, ജയകൃഷ്ണന്‍ കാഞ്ഞിരപ്പള്ളി, ശരത് ശര്‍മ്മ , കിരണ്‍ , നിഖില്‍ , വിഷ്ണു , രാകേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.





0 Comments