Breaking...

9/recent/ticker-posts

Header Ads Widget

ഡിമെന്‍ഷ്യ കെയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.



ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സും, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സംയുക്തമായി ഇപ്കായ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് ഡിമെന്‍ഷ്യ കെയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ചു നടത്തിയ  സൗജന്യ ഡിമെന്‍ഷ്യ പരിശീലന പരിപാടി കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുക എന്ന തത്വം ഡിമെന്‍ഷ്യ രോഗീ പരിചാരകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്ന്  കളക്ടര്‍ പറഞ്ഞു. വാര്‍ദ്ധക്യ പരിചരണത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കുന്ന ബാംഗ്ലൂര്‍ ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സ് കറുകച്ചാല്‍, ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ പാമ്പാടി, അമ്മവീട് കോട്ടയം, സ്‌നേഹക്കൂട് കോട്ടയം, ബെസ്റ്റ് ഡിമെന്‍ഷ്യ കെയര്‍ കോട്ടയം എന്നീ സ്ഥാപനങ്ങളെ ആദരിച്ചു. പരിപാടിയില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സി.ടി. സുധീര്‍ കുമാര്‍, ഡിമെന്‍ഷ്യ പരിശീലന പരിപാലനം എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ്, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. നൈനാന്‍ കുര്യന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റും സൈക്യാട്രിസ്റ്റുമായ ഡോ. ജോബി സ്‌കറിയ, ഇപ്കായ് ഡയറക്ടര്‍ ഡോ. മാത്യു കണമല, പ്രേം കുമാര്‍ രാജ , റ്റോളി തോമസ് എന്നിവര്‍ സംസാരിച്ചു. ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും  ഓണ്‍ലൈന്‍ പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷനുമായി സൗജന്യ നാഷണല്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ ആയ 8585990990 -ല്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സ് സംഘടന അറിയിച്ചു.




Post a Comment

0 Comments