Breaking...

9/recent/ticker-posts

Header Ads Widget

പതിനെട്ടാമത് അനു മെമ്മോറിയല്‍ നീന്തല്‍ മത്സരം ജനുവരി 20 ശനിയാഴ്ച നടക്കും.



പതിനെട്ടാമത് അനു മെമ്മോറിയല്‍ നീന്തല്‍ മത്സരം ജനുവരി 20 ശനിയാഴ്ച പാലാ തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയില്‍ നടക്കും. കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ മുന്‍കാല നീന്തല്‍ താരങ്ങളുടെയും, തോപ്പന്‍സ് സ്വിമ്മിങ് അക്കാദമിയുടെയും സഹകരണത്തോടെ കേരളത്തിലെ വളര്‍ന്നു വരുന്ന നീന്തല്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി 2004 മുതല്‍ തുടര്‍ച്ചയായി ഈ മത്സരം നടത്തി വരുന്നു. മുന്‍ ദേശീയ നീന്തല്‍ താരം അനുവിന്റെ ഓര്‍മ്മക്കായി നടത്തി വരുന്ന ഈ മത്സരത്തില്‍, ദേശീയ മെഡല്‍ ജേതാക്കള്‍ ഉള്‍പ്പടെ ഇരുനൂറിധികം നീന്തല്‍ പ്രതിഭകള്‍ മാറ്റുരക്കുന്നു. മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരവും, പാലാ എം.എല്‍.എ യുമായ മാണി സി കാപ്പന്‍ മത്സരം ഉദ്ഘാടനം ചെയും. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്  രഞ്ജിത് മീനാഭവന്‍, പഞ്ചായത്ത് മെമ്പര്‍  രാജന്‍ മുണ്ടമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റൂബി ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ വേട്ട നടത്തിയ പുതിയ തലമുറയിലെ താരം  കെവിന്‍ ജിനു, പരിശീലക  സൗമി സിറിയക് തോപ്പില്‍ എന്നിവരെ ആദരിക്കും. സമാപന സമ്മേളനത്തില്‍ പാലാ S H O  K T തോംസണ്‍ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ബിനു പുളിക്കകണ്ടം, സെക്രട്ടറി ജേക്കബ് ടി.ജെ, ശ്രീകുമാര്‍ കളരിക്കല്‍, മാത്യൂ ജോസഫ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments