അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് ജനുവരി 19ന് കൊടിയേറും. തിരുനാളിന് തുടക്കം കുറിച്ച് പത്തൊമ്പതാം തീയതി രാവിലെ 5:45ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൊടിയേറ്റ് കര്‍മ്മം നടക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അതിരമ്പുഴ പള്ളി വികാരി ഫാദര്‍ ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍, സഹ വികാരിമാരായ ഫാദര്‍ മാത്യു പുളിക്കല്‍, ഫാദര്‍ അബ്രഹാം തൊണ്ടിക്കാകുഴിയില്‍, ഫാദര്‍ വര്‍ഗീസ് പഞ്ഞിപ്പുഴ എന്നിവര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 19 മുതല്‍ ഫെബ്രുവരി ഒന്നു വരെ തീയതികളിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഇരുപതാം തീയതി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. ജനുവരി 24, 25 തീയതികളിലാണ് പ്രധാന തിരുനാളാഘോഷം നടക്കുന്നത്. ഫെബ്രുവരി ഒന്നിന് എട്ടാമിടത്തോടെ തിരുനാള്‍ ചടങ്ങുകള്‍ സമാപിക്കും.





0 Comments