Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ സെബസ്ത്യനോസിന്റ തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി.



അയര്‍ക്കുന്നം ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യനോസിന്റ തിരുനാളാഘോഷം  ഭക്തിനിര്‍ഭരമായി. തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് ആഘോഷമായ പട്ടണ പ്രദക്ഷിണം നടന്നു. ബാന്റ്‌മേളവും, ചെണ്ട മേളവും വര്‍ണ്ണക്കുടകളുമായി  നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കു ചേര്‍ന്നു. ആകാശവിസ്മയവും ലൈറ്റ് ആന്റ് സൗണ്ട് ഷോയും വിസ്മയക്കാഴ്ചയൊരുക്കി. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം എന്നിവ നടന്നു. വികാരി ഫാദര്‍ ആന്റണി കിഴക്കെവീട്ടില്‍, ഫാദര്‍ റ്റിബിന്‍ ഒറ്റാറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments