Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍ നടന്നു



ലയണ്‍സ് ഡിസ്ട്രിക് ട് 318 ബി  സംഘടിപ്പിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ ചെങ്ങന്നൂര്‍  ലയണ്‍സ് ക്ലബ്ബിന്റെയും, ലില്ലി ലയണ്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെയും നേതൃത്വത്തില്‍ നടന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 39 സ്‌കൂളുകളില്‍ നിന്നും 1100 സവിശേഷ വിദ്യാര്‍ഥികളാണ് അറോറ 2024കലാ കായിക മത്സരങ്ങളില്‍ പങ്കടുത്തത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോ ഐ കോശി പതാക ഉയര്‍ത്തി.  സമ്മേളനം കേരള സംസ്ഥാന ഭിന്ന ശേഷി കമ്മിഷണര്‍  എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം  ചെയ്തു. കലാ മത്സരങ്ങള്‍ 11 സ്റ്റേജുകളിലായാണ് നടന്നത്. സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍  വിന്നി ഫിലിപ്പ്, ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി വേണു കുമാര്‍, മുന്‍ ഗവര്‍ണര്‍മാരായ രാജന്‍ ഡാനിയേല്‍,  സി.പി ജയകുമാര്‍, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, അറോറ ഡിസ്ട്രിക്ട് സെക്രട്ടറി  സദാശിവന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ സജി എബ്രഹാം സാമുവല്‍, ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജോണ്‍സണ്‍ ബേബി, എന്നിവര്‍പങ്കെടുത്തു.





Post a Comment

0 Comments