Breaking...

9/recent/ticker-posts

Header Ads Widget

അമ്മയെയും രണ്ടു കുട്ടികളെയും ബൈക്ക് ഇടിച്ച് തെറിപ്പിച്ചു



റോഡ് കുറുകെ കടക്കുന്നതിനിടയില്‍ അമ്മയെയും രണ്ടു കുട്ടികളെയും ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെയായിരുന്നു. അപകടം. പരിക്കേറ്റ അതിരമ്പുഴ സ്വദേശിനിയായ അമ്മയെയും, കുട്ടികളെയും, ബൈക്ക് യാത്രക്കാരനെയും  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് സമീപത്തെ മതിലിന് മുകളിലേക്ക് ഇടിച്ച് കയറി നില്‍ക്കുകയായിരുന്നു. അതിരമ്പുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പ്രിയദര്‍ശിനി കോളനിയിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ട അമ്മയും കുട്ടികളും. ഒരു കുട്ടിക്ക് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.




Post a Comment

0 Comments