Breaking...

9/recent/ticker-posts

Header Ads Widget

ജനല്‍ വഴി യുവതിയുടെ ദൃശ്യം പകര്‍ത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



ഒളിഞ്ഞിരുന്ന് വീടിന്റെ ജനല്‍ വഴി യുവതിയുടെ ദൃശ്യം പകര്‍ത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലവട്ടം പുത്തന്‍പറമ്പില്‍ വീട്ടില്‍ അഖില്‍ പി.ബി (31) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്രിസ്മസിന് തലേദിവസം  രാത്രി 11 മണിയോടുകൂടി  യുവതിയുടെ കിടപ്പുമുറിയുടെ ജനലിന് സമീപം പുറത്ത് മറഞ്ഞിരുന്ന് യുവതിയുടെ വീഡിയോ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.ഇത് കണ്ട് യുവതി ബഹളംവച്ചതിനെ   തുടര്‍ന്ന് ഇയാള്‍ ഇവിടെ നിന്ന് കടന്നു കളയുകയും ചെയ്തു. തുടര്‍ന്ന് അടുത്തദിവസം യുവതിയെ വീഡിയോ കാണിച്ച് അഖില്‍  നിരന്തരം ശല്യം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്. ഓ അനില്‍കുമാര്‍, എസ്.ഐ വിപിന്‍ ചന്ദ്രന്‍, സി.പി.ഒ സഞ്ജിത്ത്  എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments