Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടര്‍ യാത്രികന്‍ മരണമടഞ്ഞു



കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണമടഞ്ഞു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പന്തറ ജംഗ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പുനത്തില്‍ നിധിന്‍ പ്രകാശ് ആണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ സഹയാത്രികന്‍, കാഞ്ഞിരപ്പള്ളി സ്വദേശി കണ്ണന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചേര്‍ത്തലയില്‍ നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എറണാകുളത്തുനിന്ന് ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ചേര്‍ത്തലയില്‍ കല്യാണ ചടങ്ങില്‍ കവര്‍ ചെയ്ത് തിരിച്ചു പോകുന്ന ഫോട്ടോഗ്രാഫര്‍മാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപവാസികളും കാര്‍ യാത്രക്കാരും ചേര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു  ഗുരുതരമായ പരിക്കേറ്റ നിധിന്‍ രാവിലെ ഒന്‍പത് മണിയോടെയാണ് മരണപ്പെട്ടത്. കടുത്തുരുത്തി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.




Post a Comment

0 Comments