Breaking...

9/recent/ticker-posts

Header Ads Widget

ഒരു ദിവസം പ്രായമായ കോഴികളെ അഞ്ജാത ജീവി കടിച്ചു കൊന്നു.



ഫാമില്‍ വളര്‍ത്തിയ ഒരു ദിവസം പ്രായമായ കോഴികളെ അഞ്ജാത ജീവി കടിച്ചു കൊന്നു. പാലാ ഏഴാച്ചേരി പള്ളിയാരടി സജിയുടെ ഫാമിലെ കോഴികളണ് ചത്തത്. മരപ്പട്ടിയോട് സാമ്യമുള്ള ജീവിയാണ് കോഴികളെ കൊന്നതെന്ന് സജി പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് കോഴിക്കുഞ്ഞുങ്ങളെ സജിയുടെ ഫാമിലെത്തിച്ചത്. പുലര്‍ച്ചെ അഞ്ചോടെ സജി കോഴിക്കുഞ്ഞുങ്ങളെ ഇട്ടിരിക്കുന്ന ഷെഡിനുള്ളില്‍ എത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കടിച്ചു കൊന്നതായി കണ്ടത്. സജി എത്തിയപ്പോള്‍ അജ്ഞാത ജീവി ഷെഡിന് പുറത്തേയ്ക് ഓടിപ്പോവുകയായിരുന്നു. ജീവി ഏതെന്ന് വ്യക്തമായി കാണാന്‍ സാധിച്ചില്ല. മരപ്പട്ടിയൊ, കാട്ടുപൂച്ചയൊ ആണെനാണ് സജി പറയുന്നത്. ഹാച്ചറി യില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ ഫാമിലെത്തിച്ച് വളര്‍ത്തി നല്‍കുകയാണ് സജി. ഇത്തരത്തില്‍ വ്യാപാരം നടത്തുന്ന സംഘത്തില്‍നിന്നാണ് സജിയുടെ ഫാമില്‍ കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഒരുകുഞ്ഞിന് 45 രൂപ വില വരുന്നതാണ്. 625 കോഴികളെയാണ് ജീവി കടിച്ച്കൊന്നത്




Post a Comment

0 Comments