Breaking...

9/recent/ticker-posts

Header Ads Widget

സുന്ദരി പശു ഇരട്ടക്കിടാങ്ങളെ പ്രസവിച്ചു



സുന്ദരി പശു ഇരട്ടക്കിടാങ്ങളെ പ്രസവിച്ചു. ക്ഷീരകര്‍ഷകനായ കുറുമുള്ളൂര്‍ കലിഞ്ഞാലി സ്വദേശി മടുക്കത്തടത്തില്‍ ശശിധരന്റെ കാലിത്തൊഴുത്തിലാണ്  ഇരട്ടകള്‍ പിറന്നത്. നാടന്‍ ക്രോസ് ഇനത്തില്‍പ്പെട്ട പശുവാണ് സുന്ദരി.  തൊഴുത്തില്‍ ഇതാദ്യമായി ഇരട്ടകള്‍ പിറന്നതിന്റെ സന്തോഷത്തിലാണ് ശശിധരനും ഭാര്യ ജലജയും. പുലര്‍ച്ചെ 5 മണിക്ക്  തൊഴുത്തില്‍ എത്തിയപ്പോഴാണ് ഇരട്ടകള്‍ പിറന്ന കാര്യം ശശിധരന്റെ ഭാര്യ ജലജ അറിയുന്നത്. കാര്യമായ പരിചരണങ്ങള്‍ ഒന്നും സുന്ദരി പശുവിന് നല്‍കിയിരുന്നില്ല. കലിഞ്ഞാലിയില്‍ ഹോട്ടല്‍ നടത്തുന്ന  ശശിധരന്‍ ഹോട്ടലിലേക്ക് ആവശ്യമായ പാല്‍ എടുക്കുന്നത് സ്വന്തം ഫാമില്‍ നിന്നുമാണ്. മിച്ചമുള്ള പാല് കാണക്കാരി സൊസൈറ്റിയില്‍നല്‍കും.




Post a Comment

0 Comments