സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഓരോ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്നു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നീണ്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഓണം തുരുത്ത് വില്ലേജിലാണ് ഡിജിറ്റല്‍ സര്‍വെ വര്‍ക്കുകള്‍ നടക്കുന്നത്... പ്രാവട്ടം പഞ്ചായത്ത് കോംപ്ലക്‌സിലെ പഴയ അക്ഷയ സെന്റര്‍ കെട്ടിടത്തില്‍ ഓണതുരുത്ത് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് V .K .പ്രദീപ് കുമാര്‍ നിര്‍വ്വഹിച്ചു. വൈക്കം താലൂക്ക് സര്‍വ്വേ വിഭാഗം സൂപ്രണ്ട് ശ്രീരേഖ, ഹെഡ് സര്‍വെയര്‍മാരായ ഗോപകുമാര്‍ ,റോയി , സെബാസ്റ്റ്യന്‍, ഐ.സി.ഇ സബ് നോഡല്‍ ഓഫീസര്‍, പ്രിന്‍സ് തോമസ് വിവിധ ഗ്രാമപഞ്ചയത്തംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.





0 Comments