Breaking...

9/recent/ticker-posts

Header Ads Widget

DYFI കുറുപ്പന്തറയില്‍ സമര സംഗമം സംഘടിപ്പിച്ചു



കേന്ദ്ര അവഗണനക്കെതിര  ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജനുവരി 20 ന് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറുപ്പന്തറയില്‍  സമര സംഗമം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ സമര സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. ആര്‍. മനീഷ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി വിനോദ് കെ തോമസ്, ജോയിന്‍ സെക്രട്ടറി ജിത്തു ജോയി, മാഞ്ഞൂര്‍ മേഖല സെക്രട്ടറി ടി. ആര്‍. അജിത്, മേഖല പ്രസിഡന്റ് മാധവ് ബാബു, സിപി.എം ജില്ലാ കമ്മറ്റി അംഗം പി. വി. സുനില്‍, കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ. ജയകൃഷ്ണന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ എന്‍.എസ്.രാജു, ബെന്നി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  മനുഷ്യ ചങ്ങലയില്‍ കടുത്തുരുത്തി ബ്ലോക്കില്‍ നിന്ന് 2500 പേരെ പങ്കെടുപ്പിക്കുമെന്ന് ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു




Post a Comment

0 Comments