ഏറ്റുമാനൂര്‍ ശ്രീമൂലം ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ബാല കലോത്സവ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം നടത്തി. ലൈബ്രറി ഹാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കോട്ടയം കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് അധ്യക്ഷനായിരുന്നു. ബാല കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളിനുള്ള ട്രോഫി കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളും രണ്ടാം സ്ഥാനം അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍.പി സ്‌കൂളും നേടി. മേരി മൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, ഗവണ്‍മെന്റ് പ്ലീഡര്‍, നിതിന്‍ പുല്ലുകാടന്‍, സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട് പി.വി ജോയ് പൂവം നില്‍ക്കുന്നതില്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം സുഗതന്‍ പുന്നത്തുറ, ജെസ്സി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി അഡ്വക്കേറ്റ് പി രാജീവ്, കണ്‍വീനര്‍ അന്‍ഷാദ് ജമാല്‍, ജോയിന്‍ കണ്‍വീനര്‍ എ.പി സുനില്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.





0 Comments