ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിന് തുടക്കമായി . ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടേയും, മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മികത്വത്തില്‍ ഇരുപത്തഞ്ചു കലശ പൂജകള്‍ നടന്നു. കലശ പൂജകള്‍ക്ക് ശേഷം കലശാഭിഷേകം, ഉച്ചപൂജ, ചൂരക്കുളങ്ങര ശ്രീ ലളിതാംബിക നാരായണീയ സമിതിയുടെ നാരായണീയ പാരായണം, പ്രസാദമൂട്ട്, ഭഗവതിക്ക് ഏലയ്ക്കമാല സമര്‍പ്പണം, നൃത്തനൃത്യങ്ങള്‍, എന്നിവയും നടന്നു.ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ.ശിവകരന്‍ നമ്പുതിരിയെ ചടങ്ങില്‍ ആദരിച്ചു. പുതിയതായി നിര്‍മിച്ച നടപ്പന്തലിന്റ സമര്‍പ്പണം ഡോ ശിവകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. 14ന് വൈകിട്ട് ഏഴിന് വെള്ളുത്തുരുത്തി ശ്രീഭദ്രാ ഭജന്‍സ് അവതരിപ്പിക്കുന്ന ഈശ്വര നാമാര്‍ച്ചന. 15 ന് വൈകിട്ട് അഞ്ചിന് ശാസ്താംപാട്ട്, 7 ന് മോഹിനിയാട്ടം ,7.30 ന് കുറത്തിയാട്ടം, 16 ന് രാവിലെ 8.30 ന് പൊങ്കാല, 7.15 ന് തിരുവാതിരകളി എട്ടിന് കഥകളി,17 ന് വൈകിട്ട് ഫ്യൂഷന്‍ തിരുവാതിര, 18 ന് സ്റ്റാര്‍വാര്‍ മ്യൂസിക്കല്‍ ടാലന്റ് ഷോ. മകരഭരണി ദിവസമായ 19 ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും ചൂരക്കുളങ്ങര ക്ഷേത്രത്തിലേക്ക് കുംഭകുടം ഘോഷയാത്ര. തുടര്‍ന്ന് കുംഭകുടം അഭിഷേകം, രാത്രി 7.30 ന് താലപ്പൊലി എഴുന്നള്ളത്ത്,10ന് താലപ്പൊലി എതിരേല്‍പ്പ് എന്നിവയും നടക്കും.





0 Comments