മോഷണ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന ഇരട്ടയാര്‍ വള്ളിച്ചിറ വീട്ടില്‍ ജോസഫ് എന്ന് വിളിക്കുന്ന ജോസ് (62) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ ജംഗ്ഷനിലുള്ള സുരേന്ദ്രപ്രസ്ഥം അപ്പാര്‍ട്ട്‌മെന്റ് എന്ന കെട്ടിടത്തിന്റെ ഓഫീസ് മുറിയിലെ മേശയ്ക്കുള്ളില്‍ നിന്നും 5000 രൂപ അടങ്ങിയ പേഴ്‌സ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും. ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് ഇടുക്കി, കഞ്ഞിക്കുഴി, കട്ടപ്പന, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.ഐ സാഗര്‍, എ.എസ്.ഐ മാരായ സജി,രാധാകൃഷ്ണന്‍,വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.


.webp)


0 Comments