എക്‌സൈസ് വിമുക്തി മൊബൈല്‍ അവയര്‍നസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രചരണ പരിപാടികളുടെ സമാപനം പാലാ ഗവ: പോളി ടെക്‌നിക് കോളേജില്‍ നടന്നു. യുവ തലമുറയെ ലഹരി വര്‍ജന ജീവിതത്തിന് വേണ്ടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെയും, യുവതലമുറയെയും ലഹരി വിമുക്തമാക്കുന്നതിന് വേണ്ടി, യാണ പ്രചരണ പരിപാടി നടത്തിയത്. ജനുവരി 4 ന് ചങ്ങനാശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച് 11 എക്‌സൈസ് റേഞ്ചുകളിലൂടെ കോട്ടയം ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ പ്രചാരണ പരിപാടികളുടെ ജില്ലാ തല സമാപന സമ്മേളനം കേരള എക്‌സൈസ് വിഭാഗവും, ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പാലായും, ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയും, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പാലാ ഗവ:പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടില്‍ സ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ആനി എബ്രഹാം അധ്യക്ഷയായിരുന്നു. മാണി സി കാപ്പന്‍ MLA ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്ററും ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ വൈസ് പ്രസിഡണ്ടുമായ സിബി മാത്യു പ്ലാത്തോട്ടം, പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, HRF ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് കളരിക്കല്‍, തോമസ് കുര്യാക്കോസ്, EK ഹനീഫ, എക്‌സൈസ് വിമുക്തി മിഷന്‍ കൗണ്‍സിലര്‍ ബെന്നി സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയാ വി വി, മധു കെ ആര്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് അരുണ്‍ കുളമ്പള്ളി സെക്രട്ടറി ജോജോ പ്ലാത്തോട്ടം, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ആര്‍ ആലക്കല്‍ എന്നിവര്‍ സംസാരിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ല ജനറല്‍ സെക്രട്ടറി ഒ എ ഹാരിസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകരും വിദ്യാര്‍ഥികളും എന്‍എസ്എസ് ഭാരവാഹികളും, മനുഷ്യാവകാശ പ്രവര്‍ത്തകരും, ലയണ്‍സ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.





0 Comments