ഫില്‍കോസിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ വ്യക്തികള്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് അനുസ്മരണ സമ്മേളനം കോട്ടയത്ത് നടന്നു. മഹാകവി കുമാരനാശാന്‍, കാനം രാജേന്ദ്രന്‍, അച്ചന്‍ കുഞ്ഞ് എന്നിവരെയാണ് അനുസ്മരിച്ചത്. മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി V.N വാസവന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി പ്രസിഡന്റ്, ആദ്യകാല ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ മുന്‍ എം.എല്‍.എ, നാടക, സിനിമ സംഘടനകളുടെ യൂണിയന്‍ നേതാവ്, സിപിഐ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാനം രാജേന്ദ്രനെയും, 1953 - ല്‍ വിധി എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ അച്ചന്‍കുഞ്ഞ് 30 വര്‍ഷം നാടക രംഗത്ത് പ്രവര്‍ത്തിക്കുകയും ഭരതന്‍ സംവിധാനം ചെയ്ത ലോറി സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തി, 50-ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിക്കുകയും, 1980 ല്‍ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയ അച്ചന്‍ കുഞ്ഞിനെയും, ആശയ ഗാംഭീര്യമുള്ള കവിതകള്‍ രചി മഹാകവി കുമാരനാശാനെയുമാണ് അനുസ്മരിച്ചത് . മഹാകവി കുമാരനാശാന്റെ 100-മത് ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫില്‍കോസ് പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, അഡ്വ. വി.ബി ബിനു, ജോസ് തോമസ് , ഫാദര്‍ എമില്‍ പുള്ളിക്കാട്ടില്‍, ഫില്‍കോസ് ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന്‍, ബി ഗോപകുമാര്‍, വി ജയകുമാര്‍, എം.ജി ശശിധരന്‍, ചിത്രാ കൃഷ്ണന്‍കുട്ടി, മോനി കാരാപ്പുഴ, രേണു വിനീത് പി.റ്റി സാജുലാല്‍ എന്നിവര്‍ പ്രസംഗിച്ചു. അച്ചന്‍ കുഞ്ഞിന്റെ സഹധര്‍മ്മിണി അച്ചാമ്മ അച്ചന്‍കുഞ്ഞിനെ പൊന്നാട അണിയിച്ച് ആദരിച്ചു.





0 Comments