Breaking...

9/recent/ticker-posts

Header Ads Widget

മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്ത് കോതനല്ലൂര്‍ സ്വദേശി തുമ്പുങ്കല്‍ ബാബു.



പോലീസ് സേനയില്‍ നിന്നും വിരമിച്ച ശേഷം മത്സ്യകൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ നൂറുമേനി വിളവെടുത്ത് കോതനല്ലൂര്‍ സ്വദേശി തുമ്പുങ്കല്‍  ബാബു. ഭാര്യ അംബികയ്‌കൊപ്പമാണ് ബാബു മത്സ്യ കൃഷിയില്‍ നേട്ടം കൊയ്‌തെടുത്തത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച ബാബു  19 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. മത്സ്യകൃഷിയ്ക്കായി 19 കുളങ്ങളാണ് തയ്യറാക്കിയത്.  പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം ഏഴു കുളവും, സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഒരു കുളവും, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന 7 കുളവും കൂടാതെ കരിമീന്‍ വിത്ത് ഉല്‍പാദന കേന്ദ്രത്തിനായി നാലു കുളവും, ഒന്നു പ്രകൃതിദത്ത കുളവും രണ്ട് സിമന്റ് കുളവും, ഒരു ബയോഫ്‌ലോക്ക് കുളവും, ഒരു പടുതാക്കുളവുമാണ് ബാബു കോതനല്ലൂരിലെ വീടിനു സമീപം    സജ്ജമാക്കിയിരിക്കുന്നത് . ചിത്രലാട, കരിമീന്‍, ഗിഫ്റ്റ് തിലോപ്പിയ, റെഡ് തിലോപ്പിയ, കാര്‍പ്പ്, ചെമ്പല്ലി, കാരി,  ഗൗരാമി, വാള, കട്ടിള, രോഹു, വരാല്‍ എന്നിവ അടക്കമുള്ള മത്സ്യങ്ങളാണ് ഇവിടെ വിളയിക്കുന്നത്. ക്രമസമാധാന പാലനത്തില്‍ നിന്നും മത്സ്യ കൃഷിയിലേക്ക് കടന്നപ്പോള്‍  നല്ല വിളവും മെച്ചപ്പെട്ട വരുമാനവും നേടുവാന്‍ കഴിഞ്ഞത് കുടുംബത്തിന് ഈ രംഗത്ത് തുടരുവാനുള്ള ആത്മവിശ്വസം പകരുകയായിരുന്നു.




Post a Comment

0 Comments