ഓട്ടോ, ടാക്‌സി, ബസ് ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നടന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെയും, പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെയും, കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. നേത്രസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ലയണ്‍സ് ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.പാലാ ജോയിന്റ് ആര്‍.ടി.ഒ. കെ.ഷിബു അധ്യക്ഷനായിരുന്നു. ലയണ്‍സ് ഡിസ്ട്രിക്ട് പി.ആര്‍.ഒ അഡ്വ. ആര്‍. മനോജ് പാലാ, ബെന്നി മൈലാടൂര്‍, ഡോ. ആര്‍.ടി. ഹരിദാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. റെജി, എം.വി.ഐ മാരായ പി.കെ. ബാബു, സച്ചിന്‍ ന്യൂമാന്‍, ഡാനി നൈനാന്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ബിജു വാതല്ലൂര്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, വി.എം. അബ്ദുള്ളാ ഖാന്‍, സാജു ഈരൂരിക്കല്‍, എക്‌സൊണ്‍ സുരേഷ്, പി.ജി ജഗന്നിവാസ്, അല്‍ഫോന്‍സാ ഐ ഹോസ്പിറ്റല്‍ പി.ആര്‍.ഒ റോണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments