Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ നഗരസഭ 34-ാം വാര്‍ഡ് ദീനദയാല്‍ വികസന സമിതിയും കൗണ്‍സിലര്‍ ഉഷാ സുരേഷും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ്  ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍  ഉഷാ സുരേഷ് അദ്ധ്യക്ഷയായിരുന്നു.  ദീനദയാല്‍ വികസന സമിതി പ്രസിഡന്റ് ജയകുമാര്‍ ജെ, വൈസ് പ്രസിഡന്റ് നടരാജന്‍,  ബിജെപി സംസ്ഥാന സമിതി അംഗം  ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്റ്  പ്രമോദ് പി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ജിതേന്ദ്ര ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ദന്ത വിഭാഗം ഡോക്ടര്‍ ഇവാന്‍ ക്ലിഫ് റിബല്ലോ, ഡോക്ടര്‍ അനുശ്രീ, നേത്ര വിഭാഗം ഡോക്ടര്‍ ദേവി നന്ദന, ഡോക്ടര്‍ ലിറ്റി, ഡോക്ടര്‍ ജോസ്, ഏറ്റുമാനൂര്‍ ഹോസ്പിറ്റല്‍ JPHN ബിന്ദു ദിവാകരന്‍, ബിജെപി ബൂത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് എ.എന്‍, സമിതി അംഗങ്ങളായ സുപ്രിയ ശ്രീകുമാര്‍, ലളിത മുരളി മേനോന്‍, വിശ്വഹിന്ദുപരിഷത്ത് ഏറ്റുമാനൂര്‍ പ്രഖണ്ഡ് ജോയിന്റ് സെക്രട്ടറി മനോജ് കുമാര്‍ ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments