Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ ഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനാചരണം



രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനാചരണം നടന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കറിച്ചുള്ള സെമിനാറുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും  നടന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു  പാലായില്‍ രക്തസാക്ഷിത്വ ദിനാചരണം നടത്തി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാനിയിലെ ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി ടോണി, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, അഡ്വ സന്തോഷ് മണര്‍കാട്, സാംജി പഴേപറമ്പില്‍, ജിനോ ജോര്‍ജ് ഞള്ളമ്പുഴ, ഒ എസ് പ്രകാശ്, ജോബിന്‍ ആര്‍ തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.  തുടര്‍ന്ന് സംഘടിപ്പിച്ച ഗാന്ധി സ്മൃതി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ കുരിശുപള്ളിക്കവലയില്‍  മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി Ak ചന്ദ്രമോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സോമശേഖരന്‍ നായര്‍  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടുപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു . അഡ്വ: ചാക്കോ തോമസ് ,അഡ്വ എ.എസ്.തോമസ്, കെ.ഒ വിജയകുമാര്‍,അഡ്വ:കെ.സി. ജോസഫ്. സോണി ഓടച്ചുവട്ടില്‍,ഷോജീ ഗോപി,വി.സി.പ്രിന്‍സ് ,ആല്‍ബിന്‍ അഗസ്റ്റിന്‍ , ഗോപകുമാര്‍ ഇടനാട്,ജയിംസ് ചാക്കോ ജീരകത്ത്, ജോയി മേനാച്ചേരി,ആന്റോച്ചന്‍ ജയിംസ് എന്നിവര്‍ സംസാരിച്ചു




Post a Comment

0 Comments