കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ പേരൂരില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പേരൂര്‍ മോഡേണ്‍ ഹരിജന്‍ കോളനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സ്പര്‍ശം 2024 ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം അഡ്മിനിസ്ട്രറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അഞ്ചു സി. മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍, ഡോക്ടര്‍ വി.കെ. ഉഷ അധ്യക്ഷയായിരുന്നു. നഴ്‌സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഗായത്രി പി.വി, മനു നഗരസഭ കൗണ്‍സിലര്‍മാരായ ബിബീഷ്,വിജി ചാവറ, വിജി ഫ്രാന്‍സിസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിമോന്‍, ജെ.എച്ച്.ഐ ശ്രീനിവാസന്‍ , നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ സോണിയ, അല്‍ഫോന്‍സാ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമാനൂര്‍ നഗരസഭയുടെ 28, 31, 32 വാര്‍ഡുകളില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയുടെ ഭാഗമായിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി തെരുവുനാടകം, ലഘുനാടകം, ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് എന്നിവയും ഉണ്ടായിരുന്നു.





0 Comments