മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഹൗസിംഗ് പ്രൊജക്റ്റായ കരുണയുടെ ഭവനത്തിന് തറക്കല്ലിട്ടു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി എസ് ഗിരീഷ് കുമാര്‍, റവ. ഫാദര്‍ മാക്‌സിന്‍, ജോണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജിബിന്‍ മാത്യു, ആഷ്ലി മെറീന മാത്യു, എന്‍.എസ്.എസ് വോളണ്ടിയര്‍ സെക്രട്ടറി ഹിബ ഫാത്തിമ, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.എം.ജി യൂണിവേഴ്‌സിറ്റിയുടെയും കെ.സി ഫൗണ്ടേഷന്റെയും സാമ്പത്തിക സഹായത്തോടുകൂടി പത്തോളം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ ആണെന്നും, സാമൂഹ്യ പെന്‍ഷന്‍ പദ്ധതിയും, മാലിന്യനിര്‍ജനവും, ഫലവൃക്ഷത്തോട്ട നിര്‍മ്മാണവും, സ്‌നേഹാരാമം പദ്ധതിയുമടക്കമുള്ള നിരവധി പരിപാടികളുമായി ഹെന്റി ബേക്കര്‍ കോളേജും, എന്‍.എസ്.എസ് യൂണിറ്റും മുന്നോട്ടുപോവുകയാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി.എസ് ഗിരീഷ് കുമാര്‍ അറിയിച്ചു.





0 Comments