Breaking...

9/recent/ticker-posts

Header Ads Widget

ഹോട്ടലില്‍ തീപിടുത്തം



പാലായിലെ ശരവണ ഭവന്‍ ഹോട്ടലില്‍ തീപിടുത്തം. പാലാ മാര്‍ക്കറ്റിനു സമീപം മുനിസിപ്പല്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന  ശരവണ ഭവന്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ രാവിലെ ഒന്‍പതരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായപ്പോള്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും ജീവനക്കാരും ഓടി പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു . അടുകളയില്‍ പൂരി ഉണ്ടാക്കുന്നതിനിടയില്‍ എണ്ണയ്ക്ക് തീ പിടിച്ച് പടരുകയായിരുന്നു. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ മുകള്‍ ഭാഗത്തെ എയര്‍ കണ്ടീഷണര്‍ അടക്കമുള്ള ഉപകരണങ്ങളും  കത്തിനശിച്ചു. ജനല്‍ച്ചില്ലുകളും തകര്‍ന്നു. അടുക്കള ഉപകരണങ്ങളും ഇരിപ്പിടങ്ങളുമെല്ലാം കത്തിനശിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവരും ഓടി പുറത്തിറങ്ങി. പാലാ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. 20 ലക്ഷത്തോളം രൂപയുടെ  നാശനഷ്ടമുണ്ടായി കണക്കാക്കപ്പെടുന്നു. നഗരസഭ ചെയര്‍പെഴ്‌സണും ജനപ്രതിനിധികളുമടക്കമുള്ളവര്‍ സ്ഥലത്തെത്തി. ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന ഹോട്ടലില്‍ തിരക്കേറിയ സമയത്താണ് തീപിടുത്തമുണ്ടായത്. 




Post a Comment

0 Comments