ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, പാലാ ഗവ.പോളി ടെക്‌നിക്ക് കോളജ് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മരിയസദനം ഡയറക്ടര്‍ സന്തോഷ് മരിയസദനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആനി എബ്രഹാം അധ്യക്ഷയായിരുന്നു. HRF കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രിന്‍സ് തയ്യില്‍ ജില്ലാ ജനറല്‍ സെകട്ടറി OA ഹാരിസ്, സംസ്ഥാന കമ്മിറ്റി അംഗം ഹാഷിം ലബ്ബ, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് കളരിക്കല്‍, തോമസ് കുര്യാക്കോസ്, ജോഷി മൂഴിയാങ്കല്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ അന്‍സല്‍ന പരിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലെ ആശാ മരിയ പോള്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഇ കെ ഹനീഫ, ഷാജു പാലാ, സമീര്‍ കോട്ടയം, ഷറഫ് പൊന്‍കുന്നം, സലോമി കുറവിലങ്ങാട്, അമ്പിളി, ജാസ്മിന്‍ കാഞ്ഞിരപ്പള്ളി, റംല കോട്ടയം, ജാന്‍സി , ഷാജിത കോട്ടയം, ശ്രീകുമാരി അനിത ആര്‍ എന്നിവര്‍നേതൃത്വം നല്‍കി.


.webp)


0 Comments