കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള ഇരുപത്തിമൂന്നാമത് അഖില കേരള ഇന്റര്‍ സ്‌കൂള്‍ വോളിബോള്‍ ട്രോഫി ടൂര്‍ണ്ണമെന്റ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി.ജെ.എം.എ എച്ച്എസ്എസ് വരന്തരപ്പള്ളി, സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കോലഞ്ചേരിയെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാവിയോ എച്ച്എസ്എസ് ദേവഗിരി പായമ്പറ ഗവണ്‍മെന്റ് എച്ച്എസ്എസിനെയും പരാജയപ്പെടുത്തി. സംസ്ഥാന ക്രിക്കറ്റ് ടീം സജിമോന്‍ ജോസഫ് വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും വിതരണം ചെയ്തു. കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജെയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.





0 Comments