Breaking...

9/recent/ticker-posts

Header Ads Widget

ജനാധിപത്യ സംഗമം ജനുവരി 21 ഞായറാഴ്ച നടക്കും.



വേക്കപ്പ് കേരളം സിവില്‍ സൊസൈറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍, സേവ് ഇന്ത്യ എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി ജനാധിപത്യ സംഗമം ജനുവരി 21 ഞായറാഴ്ച നടക്കും. രാവിലെ 10 മുതല്‍ അഞ്ച് വരെ ഏറ്റുമാനൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തുന്ന  ജനാധിപത്യ സംഗമം അഡ്വ. എസ്.ചന്ദ്രസേനന്‍ ഉദ്ഘാടനം ചെയ്യും. കെ. അംബുജാക്ഷന്‍ അധ്യക്ഷത വഹിക്കും. പാര്‍ലമെന്ററി രാഷ്ട്രീയമെന്ന ആയുധം മാത്രമാണ് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ ജനങ്ങളുടെ മുന്നിലുള്ള ആയുധമെന്നും, വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരോ പൗരന്‍മാരും നിശ്ചയദാര്‍ഢ്യത്തോടു കൂടിയുള്ള തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഇതിനാലാണ് ജനാധിപത്യ സംഗമം നടത്തുന്നതെന്നും ഭാരവാഹികള്‍ ഏറ്റുമാനൂര്‍ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഡ്വ. ജോര്‍ജ്കുട്ടി കടപ്ലാക്കല്‍, വി.ഡി. ജോസ്, കബീര്‍ ഷാ, പി.സി. വര്‍ഗീസ്, വി.സി.സുനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments