കടനാട് പഞ്ചായത്തില്‍ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി കമ്യൂണിറ്റി മെന്റര്‍ പരിശീലനം നടന്നു. മനുഷ്യനെ ബാധിക്കുന്ന ജന്തുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ലോകത്താകെ അംഗീകരിക്കപ്പെട്ട ആശയമാണ് ഏകാരോഗ്യം. കടനാട് ഗ്രാമപഞ്ചായത്തില്‍ ഏകാരോഗ്യം കമ്യൂണിറ്റി മെന്റര്‍ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് വി.ജി.സോമന്‍ അധ്യക്ഷനായിരുന്നു. സിബി ജോസഫ്, ബിന്ദു ബിനു, റീത്ത ജോര്‍ജ് , ഗ്രേസി ജോര്‍ജ് തുടങ്ങിയവര്‍ അശംസകള്‍ നേര്‍ന്നു. ഏകരോഗ്യം ജില്ലാ മെന്റര്‍ സതീഷ്.പി., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജി N.G എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments