കടപ്പൂര് കിളികുളം ശ്രീ ഭഗവതി ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേശ താലപ്പൊലിയും നടന്നു. മകരവിളക്ക് മഹോത്സവ ദിനത്തില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, പുരാണ പാരായണം, നാരായണീയ പാരായണം, നെല്‍പ്പറ സമര്‍പ്പണം, എന്നിവ നടന്നു. വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ നിന്നും കിളികുളം ക്ഷേത്രത്തിലേക്ക് ചെണ്ടമേളം, ഗരുഡന്‍ പറവ, രഥം എന്നിവയുടെ അകമ്പടിയോടെ ദേശതാലപ്പൊലിയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. വെട്ടിക്കാട്ട് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി.എന്‍ രവീന്ദ്രന്‍ നായര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. താലപ്പൊലി ഘോഷയാത്രയ്ക്ക് ശേഷം ദീപാരാധന, ദീപക്കാഴ്ച, പുഷ്പാഭിഷേകം,തിരുവാതിര കളി, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനമേള, മഹാപ്രസാദമൂട്ട് എന്നിവ നടന്നു.





0 Comments