Breaking...

9/recent/ticker-posts

Header Ads Widget

കപ്പകൃഷിയുടെ വിളവെടുപ്പ്



മാലിന്യ സംഭരണ കേന്ദ്രം കൃഷിസ്ഥലമാക്കി മാറ്റി തൊഴിലുറപ്പു തൊഴിലാളികള്‍. പാലാ നഗരസഭ അഞ്ചാം വാര്‍ഡ് കാനാട്ട് പാറയില്‍ പാലാ നഗരസഭയുടെ  പഴയ ഖരമാലിന്യ സംസ്‌കരണശാലയും മാലിന്യ സംഭരണ കേന്ദ്രവും സ്ഥിതി ചെയ്തിരുന്ന  സ്ഥലമാണ് നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷിസ്ഥലമാക്കി മാറ്റിയത്. രണ്ടര ഏക്കര്‍ സ്ഥലത്ത് കപ്പകൃഷിയാണ് നടത്തിയത്. 3500 ഓളം ചുവട് കപ്പ കൃഷി ചെയ്തു. തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചാണ്  കൃഷി ചെലവുകള്‍ നടത്തിയത്. കപ്പകൃഷിയുടെ  വിളവെടുപ്പ്  നഗരസഭ ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ  ഉദ്ഘാടനം ചെയ്തു.  നഗരസഭ കൗണ്‍സിലേഴ്‌സും ഉദ്യോഗസ്ഥരും, തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശ നിവാസികളും പങ്കെടുത്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും ഉദ്യോഗസ്ഥരായ ജിഞ്ചു റാണി, അജിത് കുമാര്‍  എന്നിവരും നേതൃത്വം നല്‍കി.. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാലിന്യ സംഭരണം ഒഴിവാക്കി സ്ഥലം തൊഴിലുറപ്പു തൊഴിലാളികള്‍ കൃഷിസ്ഥലമാക്കി മാറ്റുകയായിരുന്നു.




Post a Comment

0 Comments