Breaking...

9/recent/ticker-posts

Header Ads Widget

കെവിനെ വീട്ടിലെത്തി അനുമോദിച്ചു



ഡല്‍ഹിയില്‍ നടന്ന 67-ാമത് നാഷണല്‍ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി കെവിന്‍ ജിനു, കേരളത്തിനു വേണ്ടി 3 സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി. സീനിയര്‍ കാറ്റഗറിയില്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച കെവിന്‍ ജിനു പാലാ കോഴിമറ്റത്തില്‍ ജിനു മാത്യുവിന്റെയും റിന്‍സി ജേക്കബിന്റെയും മകനാണ്. ജോസ് Kമാണി MP കെവിനെ വീട്ടിലെത്തി അനുമോദിച്ചു. പാലായുടെ അഭിമാനമാണ് കെവിന്‍ ജിനു എന്ന് ജോസ്. കെ. മാണി.  പറഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് കേരളത്തിന് നീന്തലില്‍ സ്വര്‍ണ്ണ മെഡല്‍ ലഭിക്കുന്നത്.  വാര്‍ഡ് കൗണ്‍സിലര്‍ തോമസ് പീറ്റര്‍, അഡ്വ. ജോസഫ് മണ്ഡപം, ടോബിന്‍. കെ. അലക്‌സ്, ബിജു പാലൂപ്പടവില്‍, ജോസ്‌കുട്ടി പൂവേലില്‍, കൗണ്‍സിലര്‍ ലീന സണ്ണി, ടോം തെക്കേല്‍, ജോണി തെക്കേല്‍, രാജന്‍. എം. എസ് എന്നിവരും കെവിനെ അഭിനന്ദിച്ചു.




Post a Comment

0 Comments