Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം.



കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. LDF നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി 14 സീറ്റുകളിലുംവിജയിച്ചു. LDF നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയും, UDF നേതൃത്വത്തിലുള്ള ജനകീയ സഹകരണ സംരക്ഷണമുന്നണിയും തമ്മിലായിരുന്ന മത്സരം . സഹകരണ രംഗത്തെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ഇരുവിഭാഗവും ശക്തമായി മത്സര രംഗത്തിറങ്ങിയപ്പോള്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ സഹകരണ സംരക്ഷണ മുന്നണി വിജയം നേടുകയായിരുന്നു. കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സഹകരണ സംരക്ഷണ മുന്നണി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.






Post a Comment

0 Comments