Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദശാവതാര ചാര്‍ത്ത്



കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദശാവതാര ചാര്‍ത്ത് കണ്ട് തൊഴുത് ഭര്‍ശനപുണ്യം നേടാന്‍ ഭക്തജനത്തിരക്ക് . ജനുവരി 5 ന് ആരംഭിച്ച ദശാവതാര  ചാര്‍ത്തിന്റെ 6-ാം ദിവസം പരശുരാമാവതാരമാണ് ചന്ദന മുഴുക്കാപ്പായി ദേവ വിഗ്രഹത്തില്‍ ചാര്‍ത്തിയത്. പത്തു ദിവസങ്ങളിലായി ദശാവതാരങ്ങളും, പതിനൊന്നാം ദിവസം വിശ്വരൂപവുമാണ്  മുഴുക്കാപ്പ് ചാര്‍ത്തുന്നത്. ഭഗവാന്റെ അവതാര വേഷപ്പകര്‍ച്ചകള്‍ കണ്ടു തൊഴുന്നത് അനുഗ്രഹദായകമാണെന്ന് ആചാര്യനായ മണക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി പറഞ്ഞു. എല്ലാ ദിവസവും വൈകീട്ട് 4 മുതല്‍ 8 വരെയാണ് ദശാവതാര ചാര്‍ത്ത് ഭര്‍ശനം. മകരവിളക്കു ദിവസം രാവിലെ 6.30 മുതല്‍ 11.30 വരെയും, വൈകീട്ടും ചന്ദനചാര്‍ത്ത് കണ്ടുതൊഴാന്‍ സൗകര്യമൊരുക്കിയിട്ടുള്ളതായി മേല്‍ശാന്തി അനു നാരായണന്‍ നമ്പൂതിരി പറഞ്ഞു. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തില്‍ നരസിംഹ ചൈതന്യത്തോടെയുള്ള വൈഷ്ണവ തേജസ്സായ ഗോവിന്ദപുരത്തപ്പനെ ദശാവതാരങ്ങളുടെ വേഷപ്പകര്‍ച്ചയില്‍ വണങ്ങാന്‍ കഴിയുന്നത് അതിവിശിഷ്ടമാണെന്നാണ് ഭക്തജന വിശ്വാസം.




Post a Comment

0 Comments