കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷവും ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ MJF ലയണ്‍ ഡോ.ബിനോ കോശിയുടെ ഔദ്യോഗിക സന്ദര്‍ശനവും നടന്നു. ലയണ്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ഷീല ജിജി അധ്യക്ഷയായിരുന്നു. തെരേസ തോമസ് പതാക ഉയര്‍ത്തി. ലയണ്‍ ബാബു P.p മുഖ്യാതിഥിയെ പരിചയപ്പെടുത്തി. MJF ലയണ്‍ ഡോ ബിനോ കോശി മുഖ്യപ്രഭാഷണം നടത്തി. ജില്ല കാബിനറ്റ് ട്രഷറര്‍ പ്രസന്നന്‍ k പണിക്കര്‍, ഷാജി തോമസ് ,സന്തോഷ് എബ്രഹാം, ടോണി ലൂക്കോസ്, തോമസ് മാത്യു കോയിത്തറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അന്‍പതാം വിവാഹ വാര്‍ഷികമാഘോഷിക്കുന്ന ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ CM ജയിംസ് ചെകിടിയില്‍, മേരിയമ്മ ദമ്പതികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ദമ്പതികള്‍ കേക്കുമുറിച്ച് ആഹ്ലാദം പങ്കുവച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു.





0 Comments