കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. 6 ലക്ഷം രൂപ ചെലവിട്ടാണ് കട്ടിലുകള്‍ നല്‍കുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ ഗവ. എല്‍.പി.ബി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളില്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപലത, പി.റ്റി സനില്‍കുമാര്‍, പി.ജി സുരേഷ്, പഞ്ചായത്തംഗങ്ങളായ ടീന മാളിയേക്കല്‍, സിബി സിബി, ലൈസമ്മ ജോര്‍ജ്ജ്, ഇ.എം ബിനു, മിനി ജെറോം, ബോബി മാത്യു, സുനി അശോകന്‍, കെ.ജി വിജയന്‍, ഹേമ രാജു, ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments