കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹൈസ്‌ക്കൂളിലെ 1986 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒത്തുചേര്‍ന്നു. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോതനല്ലൂര്‍ സെന്റ്‌മേരീസ് എല്‍ പി സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സ്‌ക്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് അജിത് കുമാര്‍ എം.എസ് അദ്ധ്യക്ഷതനായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഷീന ആന്റണിയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ രംഗപൂജയോടെയാണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്. കൂട്ടായ്മ കണ്‍വീനര്‍ ജോമോന്‍ സ്‌കറിയ അദ്ധ്യാപകരെയും സഹപാഠികളെയും സ്വാഗതം ചെയ്തു. പ്രോഗാം കോര്‍ഡിനേറ്റര്‍മാരായ ലൈസ ജോര്‍ജ് , ജോജോ ജയിംസ് എന്നിവര്‍ ഇന്നലെകളിലെ ഓര്‍മ്മകള്‍ പങ്കുവെച്ചു. അദ്ധ്യാപകരെ ഷാള്‍ അണിയിച്ചും പുരസ്‌ക്കാരങ്ങള്‍ നല്കിയുo ആദരിച്ചു. പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച സഹപാഠികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഭാവി പരിപാടികളുടെ ആസൂത്രണത്തിന്റെ ഭാഗമായി അജിത് കുമാര്‍ എം.എസ്. ജോമോന്‍ സ്‌കറിയാ , സനല്‍ കുമാര്‍ സി.റ്റി. എന്നിവരെ കൂട്ടായ്മയുടെ പ്രസിഡന്റ്, സെക്രട്ടറി ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സ്‌നേഹവിരുന്നും കലാവിരുന്നും ഒരുക്കിയാണ് 86 ബാച്ചുകാര്‍ തങ്ങളുടെ സംഗമം അവിസ്മരണീയമാക്കിയത്.


.webp)


0 Comments